സച്ചിന്‍ പൈലറ്റ്, പ്രിയങ്ക, രാഹുല്‍ കൂടിക്കാഴ്ച നടന്നു; തിരഞ്ഞെടുപ്പ് തന്ത്രം ചര്‍ച്ച ചെയ്യാനെന്ന് സൂചന

Update: 2021-09-24 13:46 GMT

ന്യൂഡല്‍ഹി; രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് പൈലറ്റുമായി കൂടിക്കാഴ്ച നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നയങ്ങളുമാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് വിവരം.

പഞ്ചാബ് കോണ്‍ഗ്രസ്സില്‍ നാളുകളായി നടന്നിരുന്ന പ്രതിസന്ധിക്ക് വിരാമമിട്ടതിനു തൊട്ടുപിന്നാലെയാണ് രാജസ്ഥാന്‍ അജണ്ടയിലെത്തിയത്.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടൊപ്പമാണ് രാജസ്ഥാനിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്റും തമ്മിലുള്ള പോര് ഏറെ കാലമായി സംസ്ഥാനത്ത് വലിയ വാര്‍ത്താപ്രാധാന്യം നല്‍കിയിരുന്നു. 

Tags:    

Similar News