ശബരിമലയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം; ലഭിച്ചത് 332.77 കോടി
കാണിക്കയായി ലഭിച്ചത് 83.17 കോടി
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്തു ലഭിച്ച വരുമാനത്തില്‍ റെക്കോര്‍ഡ്. 332.77 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു
332.77 കോടി രൂപ(332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 35.7 കോടിയുടെ വര്‍ധന. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ രണ്ടു ലക്ഷം പേരുടെ കുറവുണ്ട്. ഇന്ന് ഉച്ചവരെ 30,56,871 പേരാണ് ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 32,49,756 പേര്‍ വന്നിരുന്നു.