കര്‍ണാടകയിലെ കൊപ്പളയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് മരണം
കൊപ്പള: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് മരണം. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.