ശബരിമല മകരവിളക്ക് ഇന്ന്; വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ദേവസ്വം ബോര്‍ഡ്

Update: 2022-01-14 01:28 GMT

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദര്‍ശനം ഇന്ന് നടക്കും. ഏകദേശം 75,000ത്തോളം പേരാണ് മകരവിളക്ക് തൊഴാന്‍ എത്തുക. മകരവിളക്ക് ദര്‍ശനത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ആചാരങ്ങള്‍ നടത്തുക.

ഇന്ന് ഉച്ചക്ക് 2.29നാണ് മകരസംക്രമണ പൂജ. ഇന്ന് വൈകീട്ട് മൂന്നിന് നട അടച്ചാല്‍ പിന്നെ വൈകീട്ട് അഞ്ചിന് വീണ്ടും തുറക്കും. തിരുവാഭരണ ഘോഷയാത്ര മന്ത്രി രാധാകൃഷ്ണനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 6.20ന് പതിനെട്ടാം പടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. 6.30ന് ദീപാരാധന നടക്കും. 19ാം തിയ്യതിവരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടാകൂ.

Tags:    

Similar News