ശബരിമല സ്വര്‍ണക്കൊളള; തന്ത്രിമാരുടെ മൊഴിയെടുക്കും

Update: 2025-12-01 04:59 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും. കട്ടിളപ്പാളിയും വാതിലും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതിലാണ് ദുരൂഹത. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തന്ത്രിമാരുടെ മൊഴി. എന്നാല്‍ വിഷയത്തില്‍ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാര്‍ ജാമ്യഹരജിയില്‍ പറയുന്നത്. താന്‍ മാത്രം എങ്ങനെയാണ് പ്രതിയാവുന്നതെന്ന് പത്മകുമാര്‍ ചോദിച്ചു. ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോര്‍ഡ് അംഗങ്ങള്‍ അറിഞ്ഞുകൊണ്ടാണെന്നും ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താന്‍ അത് മാറ്റി, ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണ് തിരുത്തിയതെന്നും പത്മകുമാര്‍ ഹരജിയില്‍ പറയുന്നു.

അതേസമയം, സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച എസ്ഐടി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.

Tags: