ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു

Update: 2026-01-05 06:12 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം കോടതി അനുവദിച്ചു. അന്വേഷണത്തില്‍ എസ്‌ഐടി ഇടക്കാല റിപോര്‍ട്ട് നല്‍കും. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നിലവില്‍ അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമുള്ള എസ്‌ഐടിയുടെ ആവശ്യം കോടതി അംഗാകരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍.

Tags: