ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘത്തില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് വി ഡി സതീശന്‍

Update: 2025-12-31 10:43 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ബന്ധമുള്ള സിഐമാരുടെ നിയമനത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത് എന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള എസ്ഐടിയില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: