ശബരിമല സ്വര്‍ണക്കൊള്ള; തനിക്കെതിരെ നല്‍കിയ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍

Update: 2026-03-12 06:28 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കെതിരെ നല്‍കിയ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുന്‍ ദേവസ്വം മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പരിപാടിയാണ് ഇതെല്ലാമെന്നും അദ്ദേഹം പ്രതികരിച്ചു.

പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ എല്ലാവര്‍ക്കും അറിയാം. അത് ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കടകംപള്ളിക്കെതിരെ പോറ്റി നല്‍കിയ പരാതിയില്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം തുമ്പ പോലിസ് പ്രാഥമികാന്വേഷണം തുടങ്ങി.

Tags: