ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് കോടതി

Update: 2025-12-30 05:50 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് കോടതി. അന്വേഷണ സംഘത്തില്‍ രണ്ടു സി ഐമാരെ കൂടി ഉള്‍പ്പെടുത്തും.

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിക്കുകയായിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യത്തില്‍ കോടതി ഇന്നു തന്നെ വാദം കേള്‍ക്കുകയായിരുന്നു.

Tags: