ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറയുക. ഇന്ന് ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തിറങ്ങാം. അങ്ങനെയെങ്കില്‍ മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെ കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാകും ഉണ്ണികൃഷ്ണന്‍ പോറ്റി.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നിലവില്‍ ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.