കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലനല്‍സ് കോടതിയുടേതാണ് ഉത്തരവ്. തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനുണ്ടെന്ന എസ്‌ഐടിയുടെ വാദം പരിഗണിച്ചാണ് നടപടി.കേസില്‍ ആദ്യം അറസ്റ്റിലായ ആളാണ് ഉണ്ണികൃഷണന്‍ പോറ്റി എന്നും റിമാന്‍ഡ് കാലാവധി കഴിയാനായെന്നും ജാമ്യം അനുവദിക്കണമെന്നും പോറ്റിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി വാദം തളളുകയായിരുന്നു.