ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Update: 2026-01-22 06:16 GMT

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍ ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രിംകോടതി ചോദിക്കുകയായിരുന്നു. നിലവില്‍ 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു.

Tags: