ശബരിമല സ്വര്‍ണക്കൊള്ള; ഗോവര്‍ദ്ധന്‍, എ പത്മകുമാര്‍ എന്നിവരുടെ ജാമ്യഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ എന്നിവര്‍ നല്‍കിയ ജാമ്യഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതില്‍ സംഭാവകള്‍ നല്‍കുന്ന വ്യക്തിയാണെന്നുമാണ് ഗോവര്‍ദ്ധന്‍ ഹരജിയില്‍ വാദിക്കുന്നത്. ഒന്നരക്കോടി ക്ഷേത്രത്തിനായി നല്‍കിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഇയാള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പത്മകുമാര്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. ശബരിമലയില്‍ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് തനിക്കുണ്ടായിരുന്നതെന്നും ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പത്മകുമാര്‍ ഹരജിയില്‍ പറയുന്നു.