ശബരിമല സ്വര്‍ണക്കൊള്ള; നാലുപ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Update: 2026-01-28 08:17 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റി.

ദ്വാരപാലക ശില്‍പകേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിലേക്കും കേന്ദ്രീകരിക്കുകയാണ് എസ്‌ഐടി.

Tags: