ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന തെളിവായ മിനുട്‌സ് പകര്‍പ്പ് പുറത്ത്

Update: 2026-03-11 06:00 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന തെളിവായ മിനുട്‌സ് പകര്‍പ്പ് പുറത്ത്. പിച്ചള എന്നത്, തിരുത്തി ചെമ്പാക്കിയത് രേഖയില്‍ ഉണ്ടെന്നാണ് റിപോര്‍ട്ട്. മിനുട്‌സില്‍ ഒപ്പിട്ടത് ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസുമാണ്.

2019ല്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്സിലാണ് തിരുത്തല്‍ വരുത്തിയത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന പിച്ചളയില്‍ സ്വര്‍ണം പൂശുന്ന സംഗതി എന്ന് രേഖപ്പെടുത്തിയതാണ് തിരുത്തിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തല്‍ വരുത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാര്‍ ജയില്‍ മോചിതനായിരുന്നു.

Tags: