ശബരിമല സ്വർണക്കൊള്ള: മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തത് : പ്രതി സുധീഷ് കുമാർ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരേ മൊഴി നൽകി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാർ . സ്വര്‍ണക്കൊള്ളയില് മേലുദ്യോഗസ്ഥർ പറഞ്ഞതു പ്രകാരണമാണ് പ്രവർത്തിച്ചതെന്നാണ് മൊഴി. മഹസറിൽ ചെമ്പെന്ന് എഴുതിയത് അവരുടെ നിർദേശപ്രകാരമാണെന്നും ഇയാൾ മൊഴിനൽകി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് സുധീഷ് കുമാര്‍.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്.
നിലവിൽ നൽകിയ മൊഴി വിശദമായി വിശകലനം ചെയ്തശേഷം സുധീഷ് കുമാരിനെ വീണ്ടും എസ്ഐടി ചോദ്യം ചെയ്യും.