ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് വി ഡി സതീശന്‍

Update: 2026-02-10 07:45 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ചോര്‍ത്തി നല്‍കിയെന്നും കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

Tags: