ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭാ കവാടത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു

Update: 2026-02-02 05:09 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എംഎല്‍എമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം.

അതേസമയം, സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ക്ക് എതിരെ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമ്പോള്‍, കേന്ദ്രബജറ്റിന് എതിരായ വിമര്‍ശനം ഭരണപക്ഷം ഉയര്‍ത്തും. ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്ന ഡി കെ മുരളിയുടെ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും.

Tags: