ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ രാജി വയ്പ്പിച്ച് എന്‍എസ്എസ്

Update: 2025-10-17 07:43 GMT

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുരാരി ബാബുവിനെ രാജി വയ്പ്പിച്ച് എന്‍എസ്എസ്. എന്‍എസ്എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനമാണ് മുരാരി ബാബു രാജിവച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥാനം രാജിവച്ചത്. ഇന്ന് നടന്ന യോഗത്തില്‍ രാജി ആവശ്യം അംഗീകരിച്ചു.

സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. മുരാരി ബാബു അടക്കമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് നല്‍കിയ മൊഴി.

2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണപ്പാളി അഴിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 2019 ല്‍ അഴിച്ചെടുത്ത സ്വര്‍ണപ്പാളി ചെമ്പ് ആണെന്ന് മഹ്‌സറില്‍ എഴുതിയതും മുരാരി ബാബുവായിരുന്നു. 2019 ല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ആയിരിക്കെ മുരാരി ബാബു തന്നെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണപ്പാളി കൊടുത്തുവിടാമെന്ന് എഴുതിയതെന്നാണ് വിവരം.

Tags: