ശബരിമല സ്വര്‍ണക്കൊള്ള; ദാവൂദ് മണി ആര്, അന്വേഷണം

Update: 2025-12-24 06:44 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദാവൂദ് മണി എന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം. ഡി മണി ആരാണ് എന്ന രീതിയിലാണ് എസ് ഐടി അന്വേഷണം വ്യാപിപ്പിക്കുന്നത്. ചെന്നൈ സ്വദേശിയുടെ സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. അന്വേഷണ സംഘം ചെന്നൈയിലേക്ക് പുറപ്പെടും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദുരൂഹത വര്‍ധിപ്പിച്ചാണ് വിദേശ വ്യവസായിയുടെ മൊഴി പുറത്തുവന്നത്. സ്വര്‍ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹ കടത്ത് ശബരിമലയില്‍ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി ഉറപ്പിച്ച് പറയുന്നത്.

2019-20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍.

Tags: