യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടു

Update: 2025-10-31 11:07 GMT

കീവ്: റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി വിവരം. തലസ്ഥാനമായ കീവ് ഉള്‍പ്പടെ ഒമ്പതുമേഖലകളിലെ സിവിലിയന്മാരെയും ഊര്‍ജ ശൃംഖലയേയും ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. നിരവധി വൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും യുക്രെയ്‌നിലെ മിക്ക പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്.

Tags: