റഷ്യന്‍ വിമാനത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; അന്വേഷണം പ്രഖ്യാപിച്ചു

Update: 2022-10-14 05:23 GMT

ന്യൂഡല്‍ഹി: റഷ്യന്‍ വിമാനക്കമ്പനിയായ എയറോഫ്‌ളോട്ടിന്റെ എസ് യു 232 വിമാനത്തിന് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലേക്ക് വരുന്നതിനിടയിലാണ് ഭീഷണി സന്ദേശം ഇന്ദിനാരഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്.

സ്റ്റാന്റേര്‍ഡ് ഓപറേറ്റിങ് പ്രൊസീജര്‍ പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ ബാഗേജുകള്‍ സൂക്ഷ്മപരിശോധന നടത്തുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

ഇലക്ട്രോണിക് മാധ്യമത്തിലൂടെയാണ് സന്ദേശം എത്തിയത്.

ഇന്നലെ മോസ്‌കോയില്‍നിന്ന് പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 3.20ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുന്ന രീതിയിലാണ് വിമാനത്തിന്റെ ഷെഡ്യൂള്‍. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്തിയിട്ടില്ല.

ലണ്ടനില്‍നിന്ന് വന്നിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് സെപ്തംബര്‍ 10ാം തിയ്യതി ബോംബ് ഭീഷണിയുണ്ടായിരുന്നു.

ലണ്ടനിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് സന്ദേശം ലഭിച്ചത്. രാത്രി 10.30നായിരുന്നു ഷെഡ്യൂള്‍ ചെയ്ത സമയം. ഡല്‍ഹി റാന്‍ഹോള പോലിസ് സ്‌റ്റേഷനിലേക്കാണ് സന്ദേശം വന്നുചേര്‍ന്നത്. സപ്തംബര്‍ 11 മാതൃകയില്‍ ആക്രമണമെന്നാണ് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയത്.

Tags:    

Similar News