റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തി: ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ തുടങ്ങും

Update: 2020-11-13 15:24 GMT

ന്യൂഡല്‍ഹി: റഷ്യന്‍ കൊവിഡ് 19 വാക്‌സിനായ സപുട്‌നിക് 5 ഇന്ത്യയില്‍ എത്തിയതായി റിപോര്‍ട്ട്. ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐയുടെ അനുമതി ലഭിച്ചു. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിലാണ് റഷ്യന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുക.

ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് വാക്സിന് രണ്ട് ഡോസാണുള്ളത്.കോവിഡ്19നെ പ്രതിരോധിക്കാന്‍ സ്പുട്‌നിക് 5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 40,000 പേരെ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി ക്ലിനീക്കല്‍ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മറ്റു വാക്‌സിന്‍ നിര്‍മാതാക്കളായ ഫസൈര്‍, ബയോഎന്‍ടെക് എന്നീ കമ്പനികള്‍ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു.

Tags:    

Similar News