യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം; സ്വർണവില കുതിച്ചുയരുന്നു

Update: 2022-03-07 05:48 GMT

കോഴിക്കോട്; യുക്രെയ്ന്‍-റഷ്യ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 800 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,940 രൂപയാണ് വില. പവന് 39,520 രൂപയുമായി വില വര്‍ധിച്ചു.

ശനിയാഴ്ച 560 രൂപയാണ് പവന് വര്‍ധിച്ചിരുന്നത്. ഗ്രാമിന് അന്നത്തെ വില 4,840 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയുമായിരുന്നു.