താലിബാന് കീഴില്‍ അഫ്ഗാന്‍ സുരക്ഷിതമെന്ന് റഷ്യ

'സ്ഥിതി സമാധാനപരവും നല്ലതുമാണ്, നഗരത്തില്‍ എല്ലാം ശാന്തമായി. ഇപ്പോള്‍ താലിബാന്റെ കീഴിലുള്ള കാബൂളിലെ സ്ഥിതി അഷ്‌റഫ് ഗനിയുടെ കാലത്തേക്കാള്‍ മികച്ചതാണ്,' സിര്‍നോവ് പറഞ്ഞു.

Update: 2021-08-17 06:33 GMT

മോസ്‌കോ: താലിബാനു കീഴില്‍ അഫ്ഗാനിസ്താന്‍ സുരക്ഷിതമെന്ന് റഷ്യന്‍ അംബാസഡര്‍ ദിമിത്രി സിര്‍നോവ്. അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്‌റഫ് ഗനിയുടെ ഭരണത്തെക്കാള്‍ താലിബാനു കീഴില്‍ രാജ്യം സുരക്ഷിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. നൂറിലധികം ജീവനക്കാരുള്ള റഷ്യന്‍ എംബസിയുടെ സുരക്ഷാ പരിധിയുടെ നിയന്ത്രണം താലിബാന്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച അവരുമായി വിശദമായ സുരക്ഷാ ചര്‍ച്ചകള്‍ നടത്തുമെന്നും സിര്‍നോവ് പറഞ്ഞു.


താലിബാന്റെ പെരുമാറ്റത്തെക്കുറിച്ച് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്ന ഭയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ദിമിത്രി സിര്‍നോവ് വ്യക്തമാക്കി. കാബൂളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷനുമായി സംസാരിച്ച സിര്‍നോവ്, താലിബാന്റെ ഇതുവരെയുള്ള പെരുമാറ്റം തന്നെ ആകര്‍ഷിച്ചുവെന്നും അവരുടെ സമീപനം നല്ലതും പോസിറ്റീവുമാണെന്നും പറഞ്ഞു. 'സ്ഥിതി സമാധാനപരവും നല്ലതുമാണ്, നഗരത്തില്‍ എല്ലാം ശാന്തമായി. ഇപ്പോള്‍ താലിബാന്റെ കീഴിലുള്ള കാബൂളിലെ സ്ഥിതി (പ്രസിഡന്റ്) അഷ്‌റഫ് ഗനിയുടെ കാലത്തേക്കാള്‍ മികച്ചതാണ്,' സിര്‍നോവ് പറഞ്ഞു.




Tags:    

Similar News