ഇറാനെ പിന്തുണച്ച് റഷ്യ; അമേരിക്കന്‍ കേന്ദ്രങ്ങളുടെ സൈനിക വിവരങ്ങള്‍ കൈമാറി
വാഷിങ്ടണ്‍: യുഎസ്-ഇസ്രായേല്‍ സഖ്യത്തിനെതിരേ നടക്കുന്ന യുദ്ധത്തില്‍ ഇറാനെ പിന്തുണച്ച് റഷ്യ. യുഎസ് യുദ്ധക്കപ്പലുകളും വിമാനസേനയുമായി ബന്ധപ്പെട്ട മറ്റു സൈനിക ആസ്തികളുടെയും നീക്കങ്ങളുടെയും വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്നാണ് വിവരം. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് ചെയ്തു.
യുദ്ധത്തില്‍ റഷ്യ നേരിട്ട് ഇടപെട്ടുവെന്നതിന് ഇതാദ്യമായാണ് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇറാനൊപ്പം പശ്ചിമേഷ്യിലെ ഹിസ്ബുല്ല, ഹൂതികള്‍, ഹമാസ് തുടങ്ങിയ സംഘടനകളുമായി റഷ്യക്ക് അടുത്ത ബന്ധമുണ്ട്. സൈനിക വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നതാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതേസമയം, യുദ്ധത്തില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള സൂചനകള്‍ നേരത്തേ വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലാവിറ്റ് നല്‍കിയിരുന്നു.