ബോംബ് നിര്‍മാണത്തിനിടേ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈ തകര്‍ന്ന സംഭവം;സമഗ്ര അന്വേഷണം വേണം:എസ്ഡിപിഐ

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തി സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരികയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു

Update: 2022-02-17 04:40 GMT

കോഴിക്കോട്:ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ബോംബ് നിര്‍മാണതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹരിപ്രസാദിന്റെ കൈ തകര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നാളിതു വരെ ഒരു രാഷ്ട്രീയ സംഘര്‍ഷവും നടക്കാത്ത ഒരു പ്രദേശത്ത് മനപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസുകാരുടെ ആസൂത്രിത ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം.പോലിസ് അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തി സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരികയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

കുറച്ചു ദിവസങ്ങളായി കണ്ണൂര്‍ ജില്ലയില്‍ അടക്കം ആര്‍എസ്എസ് കേന്ദ്രങ്ങളിലും, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലും ബോംബ് നിര്‍മ്മാണവും തുടര്‍ന്നുള്ള സ്‌ഫോടനങ്ങളും തുടര്‍ക്കഥയാകുന്നു.മൂഴിക്കല്‍ പ്രദേശത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ പറ്റി കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്നും അല്ലാത്ത പക്ഷം എസ്ഡിപിഐ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് ടികെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News