ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം ജി വൈദ്യ അന്തരിച്ചു

Update: 2020-12-20 02:52 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘം സൈദ്ധാന്തികന്‍ എം ജി വൈദ്യ(97) അന്തരിച്ചു. പുലര്‍ച്ചെ 3.35 ന് നാഗ്പൂരില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂഡല്‍ഹി സപാന്‍ഡന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.സംസ്‌കാരം ഞായറാഴ്ച 9.30 ന് നാഗ്പൂരിലെ അംബാസായ് ഘട്ടില്‍.

ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ മന്‍മോഹന്‍ വൈദ്യയുടെ പിതാവാണ് എം ജി വൈദ്യ. അദ്ദേഹം ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു, സംഘപ്രവര്‍ത്തകനുമായിരുന്നു- ഡോ. മന്‍മോഹന്‍ വൈദ്യ ട്വീറ്റ് ചെയ്തു.

എം ജി വൈദ്യയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി, ഗഡ്കരി തുടങ്ങിയവര്‍ അനുശോചിച്ചു.

എം ജി വൈദ്യ ആദ്യം പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് എംഎല്‍സിയായി. ആര്‍എസ്എസ്സിന്റെ ആദ്യത്തെ ഔദ്യോഗിക വക്താവുമായിരുന്നു.

Tags: