നെടുമങ്ങാട് എസ്‌ഐയെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്ത്

Update: 2019-01-06 16:54 GMT
തിരുവനന്തപുരം: നെടുമങ്ങാട് എസ്‌ഐയെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെതുടര്‍ന്നാണ് പോലിസ് വാഹനം ആക്രമിച്ച് എസ്‌ഐയുടെ കൈ ഒടിച്ചത്. അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസുകാര്‍ ചേര്‍ന്ന് ജീപ്പില്‍ കയറ്റിയതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് പോലിസിനെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Tags: