ആര്‍എസ്പി ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ നടപടിയെന്ന് വിഡി സതീശന്‍; ചര്‍ച്ചയില്‍ സംതൃപ്തിയെന്ന് എഎ അസീസും

Update: 2021-09-06 07:41 GMT

തിരുവനന്തപുരം: ആര്‍എസ്പി ചൂണ്ടിക്കാട്ടിയ പ്രശ്‌നത്തില്‍ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉഭയകക്ഷിചര്‍ച്ച തുടരും. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഇരു കക്ഷികള്‍ക്കും കഴിഞ്ഞു. മുന്നണിയുടെ രൂപീകരണകാലം മുതല്‍ ആര്‍എസ്പി അഭിവാജ്യ ഘടകമാണ്. മുന്നണി മര്യാദ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്പിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം സംസാരിക്കുകായായിരുന്നു പ്രതിപക്ഷ നേതാവ്.

ചര്‍ച്ചയില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് ആര്‍എസ്പി നേതാവ് എഎ അസീസ്. വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങളില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags: