മഹാരാഷ്ട്രയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം

സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും.

Update: 2020-11-27 03:51 GMT

മുംബൈ: ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി മാസം തോറും അയ്യായിരം രൂപ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും.


ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ധനസഹായം ലഭിക്കുക. കൊവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് ജീവിതവൃത്തിക്ക ധനസഹായം നല്‍കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി യശോമതി ഠാക്കുര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പദ്ധതി പ്രഖ്യാപനം.




Tags: