കേരളത്തിന്റെ അതിവേഗ റെയില്‍പാത പദ്ധതിയായ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍പാത പദ്ധതിയായ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു. ഡല്‍ഹി മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നൂറ് കോടി രൂപ അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ 'റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം ഇന്നലെ അനുമതി നല്‍കിയിരുന്നു.