എസ്ഡിപിഐക്ക് വിഡി സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: റോയി അറയ്ക്കല്‍

Update: 2021-09-14 07:56 GMT

തിരുവനന്തപുരം: ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് എസ്ഡിപിഐയുടെ കരുത്തെന്നും അതിന് വിഡി സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.

സാമ്പ്രദായിക പാര്‍ട്ടികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിരന്തരമായി ഉന്നയിച്ചിട്ടുണ്ട്. അതിനെയൊക്കെ പാര്‍ട്ടി അവഗണിച്ചാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്‍ട്ടി ഇടപെടുന്നത് കൃത്യമായ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. അത് ഫാഷിസ്റ്റ് വിരുദ്ധമായ ജനപക്ഷ രാഷ്ട്രീയമാണ്. മതേതരത്വം ഒരു നിലപാടായി അംഗീകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. കഴിഞ്ഞ 12 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്ക് അത് ബോധ്യമായിട്ടുണ്ടെന്നും വിഡി സതീശന്‍ അതിന് വേണ്ടി ബുദ്ധിമുട്ടേണ്ടതില്ലെന്നും റോയി അറയ്ക്കല്‍ പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.

Tags: