സൗജന്യ അരിയില്‍ പച്ചരി ഉള്‍പ്പെടുത്തണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

Update: 2020-07-10 13:37 GMT
സൗജന്യ അരിയില്‍ പച്ചരി ഉള്‍പ്പെടുത്തണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

തിരുരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന, എ എ വൈ, എന്നി വിഭാഗങ്ങള്‍ക്ക് സ്വാജന്യമായി വിതരണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള പി എം ജി കെ എ എ വൈ അരിയില്‍ പച്ചരികൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. കഴിഞ്ഞ മൂന്നു മാസവും മറ്റു പല താലൂക്കുകളിലും പച്ചരി വിതരണത്തിന്ന് ലഭിച്ചപ്പോള്‍ തിരുരങ്ങാടി താലൂക്കില്‍ പുഴുങ്ങലരി മാത്രമാണ് ലഭിച്ചത്. സൗജന്യ അരിവിതരണം നവംബര്‍ മാസം വരെ നീട്ടിയ സാഹചര്യത്തില്‍ വിതരണത്തില്‍ പച്ചരികൂടി ഉള്‍പ്പെടുത്തണമെന്ന് തിരുരങ്ങാടി താലൂക്ക് ഓള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍പൂവഞ്ചേരി, സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്ത്, മുഹമ്മദ് ഷാഫി കെ പി, ബാവപടിക്കല്‍, കാദര്‍ഹാജി വി പി, രാജന്‍ കുഴികാട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

Similar News