ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് കടകംപള്ളി: മന്ത്രിയുടെ ക്ഷേത്രദര്‍ശനം വിവാദമാവുന്നു

Update: 2021-03-26 07:19 GMT

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശനം വിവാദമാവുന്നു. കാര്യവട്ടം കരുമ്പോട്ടുകോണം മുടിപ്പുര ദേവീക്ഷേത്രത്തിലാണ് ഇന്നലെ രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനങ്ങളാണ് മന്ത്രിക്കെതിരേ ഉയരുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനം ഇരട്ടത്താപ്പെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. അതേ സമയം, കഴക്കൂട്ടം മണ്ഡലത്തിലെ തന്നെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മന്ത്രി തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. നേരത്തെ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. മുടിപ്പുര ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ അതിരാവിലെ ഭക്തരുടെ സാന്നിധ്യമുണ്ടായിരുന്ന സമയത്തു തന്നെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കഴക്കൂട്ടം മണ്ഡത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍, ശബരിമല യുവതീ പ്രവേശം പ്രചാരണായുധമാക്കുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്ര സന്ദര്‍ശനം. ശബരിമലയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ദുഖമുണ്ടെന്ന കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം ചര്‍ച്ചയായിരുന്നു.

Tags:    

Similar News