മലയാളം മഹാനിഘണ്ടു എഡിറ്ററായി സംസ്‌കൃത അധ്യാപിക; മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫ് ആര്‍ മോഹനന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍
ഡോ. പൗര്‍ണമിയുടെ നിയമനം ചട്ടവിരുദ്ധമെന്നാരോപിച്ച് സേവ് യൂനിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു എഡിറ്ററായി മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫായ ആര്‍ മോഹനന്റെ ഭാര്യയെ നിയമിച്ചതിനെതിരേ ഗവര്‍ണര്‍ക്ക് പരാതി. മലയാളം ഭാഷാവിദഗ്ധരെ ഒഴിവാക്കിയാണ് കാലടി സംസ്‌കൃത സര്‍വകലാശാല സംസ്‌കൃത അധ്യാപികയെ നിയമിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ മലയാളം ഭാഷാ വിദഗ്ധരെയാണ് മഹാനിഘണ്ടു(ലെക്‌സിക്കന്‍)എഡിറ്ററായി നിയമിക്കുന്നത്. ചട്ടവിരുദ്ധമായാണ് ഡോ.പൗര്‍ണമിയെ നിയമിച്ചതെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ ഓഫിസ് ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍ മോഹനന്റെ ഭാര്യയാണ് ഡോ. പൂര്‍ണിമ.
സേവ് യൂനിവേഴ്‌സിറ്റി ഫോറമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയിരിക്കുന്നത്. എഡിറ്റര്‍ പോസ്റ്റിലേക്ക് മറ്റാരും ഇല്ലാതിരുന്നുവെന്നും ചട്ടവിരുദ്ധമായല്ല നിയമിച്ചതെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന്‍ പിള്ള പറഞ്ഞു. ഇന്റര്‍വ്യൂ നടത്തി ഡെപ്യൂട്ടേഷനിലാണ് നിയമിച്ചതെന്നും വിസി പറഞ്ഞു.