റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം

Update: 2021-09-07 11:53 GMT

മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുന്ന റോണാ വില്‍സന് എന്‍ഐഎ പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 2021 ആഗസ്ത് 18 ന് പിതാവ് മരിച്ചതിനെത്തുടര്‍ന്ന് റോണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ആ ഹരജിയിലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ 27 വരെയാണ് ജാമ്യം. ജാമ്യത്തുകയായി 50,000 രൂപയും രണ്ട് ജാമ്യക്കാരുടെ ഒപ്പും വേണം.

കേരളത്തിലേക്കുള്ള യാത്രയുടെ വിശദാംശങ്ങളും താമസം എവിടെയായിരിക്കുമെന്നതു സംബന്ധിച്ചും കേരളത്തിലെ എന്‍ഐഎ എസ് പിക്ക് വിശദാംശങ്ങള്‍ കൈമാറണം. 

84 വയസ്സുള്ള റോണയുടെ പിതാവ് ജേക്കബ് വില്‍സന്‍ ആഗസ്ത് 19 ബുധനാഴ്ചയാണ് അന്തരിച്ചത്. 2018 ഏപ്രിലില്‍ കേരളത്തിലെത്തിയ ശേഷമാണ് ഇരുവരും നേരില്‍ കണ്ടത്.

പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

2018 ജൂണ്‍ 6നാണ് റോണയെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

Tags:    

Similar News