ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: കെജ്രിവാളിനെതിരേ കോണ്‍ഗ്രസിന്റെ രൊമേഷ് സഭര്‍വാള്‍ മത്സരിക്കും

സഭര്‍വാളിന്റെ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്ത് വിട്ടത്.

Update: 2020-01-21 04:14 GMT

ന്യൂഡര്‍ഹി: കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാളിനെതിരേ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് രൊമേഷ് സഭര്‍വാളായിരിക്കും ന്യൂഡല്‍ഹി നിയമസഭ മണ്ഡലത്തില്‍ നിന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ മത്സരിക്കുക.

സഭര്‍വാളിന്റെ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്ത് വിട്ടത്. ലിസ്റ്റില്‍ നേരത്തെ ബിജെപിയിലേക്ക് മാറുകയും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരികയും ചെയ്ത അമരീഷ് ഗൗതം, ഭിഷം ശര്‍മ എന്നിവരുടെ പേരും ഉള്‍പ്പെടുന്നു.

എസ് രമിന്ദര്‍ സിങ് ബമ്‌റാ തിലക് നഗറില്‍ നിന്നും മുന്‍ ഡല്‍ഹി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് റോക്കി തുസൂദ് രജിന്ദര്‍ നഗറില്‍ നിന്നും പ്രമോദ് കുമാര്‍ യാദവ് ബദര്‍പൂരില്‍ നിന്നും അരബിന്ദ് സിങ് കരവാല്‍ നഗറില്‍ നിന്നും ജനവിധി തേടും.

ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണ് ഉള്ളത്. ഫെബ്രുവരി 8 നാണ് തിരഞ്ഞെടുപ്പ്. 

Tags:    

Similar News