രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇനിയും സ്വീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശ്‌

Update: 2019-03-02 05:16 GMT

ബംഗ്ലാദേശ്: രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇനിയും സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക്. തീരുമാനം യുഎന്‍ സുരക്ഷ കൗണ്‍സിലറെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മ്യാന്‍മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ മൂലം ഏഴുലക്ഷത്തില്‍ അധികം രോഹിംഗ്യക്കാരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത് എത്തിയതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത്.

അതുകൊണ്ട് ഇനിയും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ രോഹിന്‍ഗ്യകളുടെ വിഷയത്തിന്‍ കരാറിലേര്‍പ്പട്ടിരുന്നു. ഓരോ ആഴ്ചയും 1500 രോഹിന്‍ഗ്യരെ തിരിച്ചിവിളിക്കുമെന്നും മ്യാന്‍മര്‍ സമ്മതിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലന്നും ബംഗ്ലാദേശ് കുറ്റപ്പെടുത്തി. സുരക്ഷ ഉറപ്പാക്കാതെ തിരിച്ചുപോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍. വീണ്ടും അടിച്ചമര്‍ത്തല്‍ നേരിടുമെന്ന ഭയത്തിനാലാണ് ഇവര്‍ തിരിച്ചു പോവാത്തത്.

Tags:    

Similar News