അഫ്ഗാനില്‍ റോക്കറ്റാക്രമണം: 8 മരണം

Update: 2020-11-21 09:28 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിരവധി എംബസികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണിലുണ്ടായ റോക്കറ്റ് ആക്രമങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 12ലധികം പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ട്രക്കില്‍ റോക്കറ്റുമായി വന്ന സായുധരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

രാവിലെ 9:00 മണിയോടെയാണ് സംഭവം. ആകെ 23 റോക്കറ്റുകള്‍ പ്രയോഗിച്ചതായും താരിഖ് പറഞ്ഞു.അതിനിടെ, ആക്രമണങ്ങളില്‍ ഉത്തരവാദിത്വമില്ലെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അടുത്തിടെയായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ സംഭവിക്കുന്നുണ്ട്. കാബൂള്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ 50തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ താലിബാനുമായി ബന്ധമുള്ള ഹഖാനി ശൃംഖലയുടെ പ്രവര്‍ത്തകരാണ് പിടിയിലായത്.

Tags: