മക്കയില്‍ സംസം വെള്ളം വിതരണം ചെയ്യാന്‍ റോബോട്ട്

Update: 2022-01-13 07:04 GMT

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മക്കയില്‍ സംസം വെള്ളം വിതരണം ചെയ്യാന്‍ റോബോട്ടിനെ നിയോഗിക്കുന്നു. ഇരു ഹറമുകളിലും ഇനി മുതല്‍ റോബോട്ടുകളായിരിക്കും സംസം വെള്ളം വിതരണം ചെയ്യുക. മനുഷ്യര്‍ നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനാണ് റോബോട്ടുകളെ നിയോഗിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്.

പത്ത് മിനിട്ടില്‍ 30 കുപ്പികള്‍ റോബോട്ട് വിതരണം ചെയ്യും. താമസിയാതെ ഹറമില്‍ കൂടുതല്‍ റോബോട്ടുകളെ വിന്യസിപ്പിക്കും. 

റോബോട്ടുകള്‍ക്ക് വിവിധ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News