തൊടുപുഴയില്‍ വഴിയോരക്കച്ചവട നിരോധനം 20 വരെ നീട്ടി

Update: 2020-08-10 16:06 GMT

തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലും സമീപ ഗ്രാമപഞ്ചായത്ത് പരിധികളിലും സമ്പര്‍ക്കം മൂലമുള്ള കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ആഗസ്റ്റ് 20 വരെ ദീര്‍ഘിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു. തൊടുപുഴ നഗരസഭാ പരിധിയുലുള്ള ഹോട്ടലുകള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ രാത്രി 8 മണി വരെ ഭക്ഷണം പാഴ്സല്‍ നല്‍കുന്നതിന് ഇളവു നല്‍കി. ഇളവ് തട്ടുകടകള്‍ക്ക് ബാധകമായിരിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.