കോഴിവണ്ടി അപകടത്തില്‍പെട്ടു; ആളപായമില്ല

രണ്ടു പേരെ പരിക്കുകളോടെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2020-08-07 04:02 GMT

കോഴിക്കോട്: മുക്കം- തോട്ടുമുക്കം- പാറത്തോട് റോഡില്‍ പാലക്കല്‍ ക്രഷറിന് സമീപം കോഴിവണ്ടി അപകടത്തില്‍പെട്ടു. ആളപായമില്ല. രണ്ടു പേരെ പരിക്കുകളോടെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട മിനി പിക്ക് അപ്പ് വാന്‍ 30 അടി താഴ്ചയിലേക്കാണ് മറിയുകയായിരുന്നു. മലപ്പുറം അരീക്കോട് ഭാഗത്ത് നിന്ന് മുക്കത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിരവധി കോഴികള്‍ ചത്തു.




Tags: