എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴ വയ്‌ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയില്‍: കെകെ രമ

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല

Update: 2022-07-04 10:13 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴ വയ്‌ക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് കെകെ രമ എം. എല്‍.എ. എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം കള്ളന്‍ കപ്പലില്‍ തന്നെയാണ്. കപ്പിത്താന്‍ ആരെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും കെകെ രമ എംഎല്‍എ പറഞ്ഞു. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എകെജി സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലൊക്കെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വര്‍ഷം ആയ കേസുകള്‍ വരെ ഉദാരഹണങ്ങളായുണ്ട്. ആര്‍എംപിയുടെ എത്രയോ ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

എകെജി സെന്റര്‍ ആക്രമണം അപലപനീയമാണ്. അതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ കണ്ടെത്താന്‍ ആകാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണെന്നും കെ കെ രമ പറഞ്ഞു. 

Tags:    

Similar News