ബീഹാറില്‍ ആര്‍ജെഡി എംഎല്‍എയ്ക്ക് കൊവിഡ്: സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ നിയമസഭാംഗം
അരാരിയ ജില്ലയിലെ ജോകിഹാട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാനവാസ് ആലം.
പട്ന:ബീഹാറില്‍ ആര്‍ജെഡി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷാനവാസ് ആലത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ എംഎല്‍എയാണ് ഷാനവാസ് ആലം.
അരാരിയ ജില്ലയിലെ ജോകിഹാട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാനവാസ് ആലം. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് ഇയാളുടെ സംപിള്‍ ടെസ്റ്റ് നടത്തിയത്. പിറ്റേ ദിവസം പരിശോധനാഫലം പോസിറ്റീവ് അയതോടെ എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം സംസ്ഥാനമന്ത്രി വിനോദ് കുമാര്‍ സിങ്, ബിജെപി എംഎല്‍എ ജിബേഷ് കുമാര്‍ മിശ്ര, കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് ശങ്കര്‍ മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുബാന്ഷ് പ്രസാദ് സിങ് എന്നിവര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.