ആര്‍ജെഡി നേതാവ് രാജ് കുമാര്‍ റായ് വെടിയേറ്റ് മരിച്ചു

Update: 2025-09-11 06:14 GMT

പട്‌ന: ബിഹാറില്‍ വൈശാലി ജില്ലയിലെ ആര്‍ജെഡി നേതാവ് രാജ് കുമാര്‍ (അല റായ്) വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ പട്‌നയിലെ രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് സമീപമുള്ള 17ാം നമ്പര്‍ സ്ട്രീറ്റിലാണ് സംഭവം. അജ്ഞാതര്‍ വെടിവച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രാജ് കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് ആറു വെടിയുണ്ടകള്‍ പോലിസ് കണ്ടെത്തി. രണ്ടിലധികം പേര്‍ ആക്രമണത്തില്‍ പങ്കെടുത്തിരിക്കാമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയപരമായ പ്രതികരണങ്ങളും ഉയര്‍ന്നു. സംസ്ഥാനത്തെ നിയമക്രമനില നിയന്ത്രിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് ആരോപിച്ചു.

Tags: