ചാലിയാറില്‍ നീര്‍നായശല്യം: നടപടിയുമായി കീഴുപറമ്പ് ഗ്രാമപഞ്ചായത്തും വനംവകുപ്പും

Update: 2021-01-29 18:22 GMT

അരീക്കോട്: ചാലിയാര്‍ പുഴയില്‍ നീര്‍നായ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നീര്‍നായക്കെണിയുമായി വനംവകുപ്പ്. നിലമ്പൂര്‍ റാപിഡ് റെസ്‌പോണ്‍സ് ടീമും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് കുനിയില്‍ ഇരുമാന്‍ കടവില്‍ കെണിയൊരുക്കിയത്.

നിലമ്പൂര്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി എല്‍ രാഗേഷ്, ബി എഫ് ഒ മാരായ രാജീവ്, രഞ്ജിത്, നിസാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാന്‍, പി പിറാ ലാ ബീഗം, കെ ടി ആയിഷ, കെ ഇ ജലാലുദ്ധീന്‍ തുടങ്ങിയവര്‍ കെണിയൊരുക്കാന്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നീര്‍നായ നിരവധി പേരെ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. പലരും ആശുപത്രികളിലെത്തി ചികില്‍സ തേടുകയും ചെയ്തിരുന്നു.