പഞ്ചാബ് കോണ്‍ഗ്രസ്സില്‍ കലാപം; നവജ്യോത് സിങ് സിദ്ദു ഇന്ന് സോണിയാഗാന്ധിയെ കാണും

Update: 2021-07-16 04:35 GMT

ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് താല്‍ക്കാലിക പ്രസിഡന്റ് സോണിയാഗാന്ധിയെ കാണും. സിദ്ദുവിനെ ഇന്ന് പഞ്ചാബ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടക്കാനിരിക്കെയാണ് ്‌ദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.

സിദ്ദുവിനെ കോണ്‍ഗ്രസ് പിസിസി പ്രസിഡന്റാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ അമരീന്ദര്‍ സിങ്ങിന്റെ ഭാഗത്തുനിന്ന് കനത്ത എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്.

അമരീന്ദറിന്റെയും സിദ്ദുവിന്റെയും പക്ഷത്തുള്ളവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

സിദ്ദുവിനെ പ്രസിഡന്റാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി അമരീന്ദറിന്റെ നിലപാട്. സിദ്ദുവിന് അനുകൂലമായി ആറ് എംഎല്‍എമാരും മൂന്ന് മന്ത്രിമാരും രംഗത്തുവന്നിട്ടുണ്ട്.

നേരത്തെ പഞ്ചാബ് മന്ത്രിസഭയിലെ അംഗമായിരുന്ന സിദ്ദു പടലപിണക്കും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് രാജിവച്ചത്.

Tags:    

Similar News