മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ നിര്യാണത്തില്‍ റിംഫ് അനുശോചിച്ചു

സമൂഹത്തിന് മാതൃകയാകേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കുറ്റകൃത്യം മറച്ചുവെക്കാനും പ്രതിയെ രക്ഷപ്പെടുത്താനും പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാര്‍ഹമാണ്.

Update: 2019-08-03 14:28 GMT

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) അനുശോചനം അറിയിച്ചു. ദാരുണമായ അപകടത്തിന് ഉത്തരവാദിയായ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. സമൂഹത്തിന് മാതൃകയാകേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കുറ്റകൃത്യം മറച്ചുവെക്കാനും പ്രതിയെ രക്ഷപ്പെടുത്താനും പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാര്‍ഹമാണ്.

സിവില്‍ സര്‍വീസിലെയും പൊലീസിലെയും ഇത്തരം ഉദ്യോഗസ്ഥര്‍ കേരള സമൂഹത്തിന് അപമാനകരമാണ്. ശ്രീരാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതോടൊപ്പം കൃത്യവിലോപം കാട്ടിയ പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും മീഡിയാ ഫോറം ആവശ്യപ്പെട്ടു.

Tags: