സഹോദരിയെ ബലാല്‍സംഗം ചെയ്തതിന്റെ പ്രതികാരം: തിഹാര്‍ ജയിലില്‍ തടവുകാരനെ കുത്തിക്കൊന്നു

ജൂണ്‍ 29ന് രാവിലെ പുറത്തിറങ്ങിയ മെഹ്താബിനെ സാക്കിര്‍ മൂര്‍ച്ചയേറിയ ഉപകരണം വച്ച് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

Update: 2020-07-01 04:21 GMT
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവുകാരന്‍ സഹതടവുകാരന്റെ കുത്തേറ്റു മരിച്ചു. മെഹ്ത്താബ് (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന സാക്കിര്‍ എന്ന (22) എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്.

കൊലപാതക കേസില്‍ പ്രതിയായിരുന്ന സാക്കിറിനെ മറ്റ് തടവുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് മെഹ്തബ് കഴിഞ്ഞിരുന്ന സെല്ലിലേക്കു മാറ്റിയത്. ജൂണ്‍ 29ന് രാവിലെ പുറത്തിറങ്ങിയ മെഹ്താബിനെ സാക്കിര്‍ മൂര്‍ച്ചയേറിയ ഉപകരണം വച്ച് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

സാക്കിറിന്റെ സഹോദരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് മെഹ്താബിനെ പോലിസ് അറസ്റ്റു ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പിന്നീട് ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനുജത്തിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ വകവരുത്താനുള്ള കടുത്ത പകയുമായാണ് സാക്കിര്‍ കഴിഞ്ഞിരുന്നത്. ഒരവസരം വന്നപ്പോള്‍ പ്രതികാരം വീട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




Revenge for rape sister: convicted killed in tihar jail


Tags:    

Similar News